തിരുവനന്തപുരം: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, ദക്ഷിണമേഖലാ കള്‍ച്ചറല്‍ സെന്റര്‍വഴി രണ്ടു പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതുവഴി വിവിധ കലാരംഗങ്ങളില്‍ മികവുകാട്ടിയവര്‍ക്ക് അംഗീകാരം നേടാനും അനുഭവസമ്പത്തുള്ള ഗുരുക്കന്‍മാര്‍ക്ക് പരിശീലനം നല്‍കാനും കഴിയും.
ഫോക് ആന്‍ഡ് ക്ലാസിക്കല്‍ കലാരൂപങ്ങള്‍, െ്രെടബല്‍ ഡാന്‍സ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഡാന്‍സ്, സംഗീതം എന്നീ മേഖലകളിലെ യുവ പ്രതിഭകളെ, പുരസ്‌കാരം നല്‍കി അംഗീകരിക്കുന്നു. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗുരുക്കന്‍മാരെ, ശിഷ്യര്‍ക്ക് പരിശീലനം നല്‍കാനായി കണ്ടെത്തുന്നു. അത്യപൂര്‍വവും അപ്രത്യക്ഷമാവുന്നതുമായ കലാരൂപങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകാരങ്ങള്‍, ‘യങ് ടാലന്റ് അവാര്‍ഡ്’ പദ്ധതിയിലാണ് നല്‍കുന്നതെങ്കില്‍, ‘ഗുരു ശിഷ്യ പരമ്പര’ എന്ന പദ്ധതിയിലൂടെയാണ് ആചാര്യന്മാരെ തേടുന്നത്.
18 നും 30 നും ഇടക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവാര്‍ഡുതുക 10, 000 രൂപയാണ്. കുറഞ്ഞത് 50 വയസ്സെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇരു വിഭാഗക്കാരും, അനുബന്ധ രേഖകള്‍, അവതരണങ്ങളുടെ സി.ഡി. എന്നിവ സഹിതം, ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ് ഔട്ട് / ഓഫ് ലൈന്‍ അപേക്ഷ ‘Director, South Zone Cultural Cetnre, ‘Dakshini’ Medical College Road, Thanjavur, Tamil Nadu- 613004′ എന്ന വിലാസത്തിലേക്ക് അയയ്ക്കണം. യങ് ടാലന്റ് അവാര്‍ഡിന് നവംബര്‍ 30 വരെയും ഗുരുശിഷ്യ പരമ്പരക്ക് ഡിസംബര്‍ 28 വരെ അപേക്ഷിക്കാം. http://wwws.zccindia.or