ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് ബസ് സ്റ്റോപ്പില്‍

ഭാര്യയെ കൊലപ്പെടുത്തി തല അറുത്തുമാറ്റിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലാണ് സംഭവം. 40കാരനായ ഗൗതം എന്നയാളാണ് അറസ്റ്റിലായത്.

ചിസ്തിപുർ എന്ന സ്ഥലത്തിലാണ് ബസ് സ്റ്റോപ്പിലാണ് ഭാര്യയുടെ തലയുമായാണ് ഇയാൾ എത്തിയത്. നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളു​ള്ളതായി പൊലീസ് അറിയിച്ചു. വീട്ടിലെ വഴക്കിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഗൗതമിന്റെ അറസ്റ്റിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.

webdesk13:
whatsapp
line