കോഴിക്കോട് ബസിന് മുന്നില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് യുവാവ്. ബസിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചുകൊണ്ട് ഇയാള്‍ വണ്ടി ഓടിക്കുകയായിരുന്നു. സംഭവത്തില്‍ കല്ലായി സ്വദേശി ഫര്‍ഹാനെതിരെ പന്നിങ്കര പൊലീസ് കേസെടുത്തു.
കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം നടന്നത്. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.