X

പുഴയില്‍ മുങ്ങിയ മൂന്നു പേരെ രക്ഷിച്ചു; പിന്നെ മുങ്ങിത്താണ മനേഷിന് ദാരുണാന്ത്യം

പുഴയിലെ മണല്‍ക്കുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. എരൂര്‍ കല്ലുപറമ്പില്‍ കെ.എം മനേഷ് (42) ആണ് മരിച്ചത്. പാഴൂര്‍ മണല്‍പ്പുറത്തിനു സമീപമുള്ള കടവില്‍ കഴിഞ്ഞ ദിവസം രാവിലെ 10.30നായിരുന്നു സംഭവം. കല്ലുപറമ്പില്‍ മണിയുടെയും ശാന്തയുടെയും മകനാണ്.

മനേഷിന്റെ മാതൃസഹോദരന്റെ ബലിദര്‍പ്പണത്തിനായി 20 അംഗ സംഘമാണ് പാഴൂരില്‍ എത്തിയത്. മണല്‍പ്പുറത്തിനു സമീപം പുഴയോരത്തു മണല്‍ത്തിട്ടയില്‍ നിന്ന അമല്‍, സജിന്‍, സൂര്യദേവ് എന്നിവര്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു. നീന്തലറിയുന്ന മനേഷ് 3 പേരെയും രക്ഷിച്ച് കരയില്‍ എത്തിച്ചു. പിന്നാലെ മനേഷ് മണല്‍ വാരല്‍ നടന്ന കുഴിയില്‍ മുങ്ങി പോവുകയായിരുന്നു.

 

webdesk14: