മണാലി: പാരാഗ്ലൈഡിങിനിടെ യുവാവിന് ദാരുണാന്ത്യം. മണാലിയിലെ സൊലാങ് വാലിയിലാണ് അപകടമുണ്ടായത്. മൊഹാലി സ്വദേശിയായ അമന്‍ദീപ് സോവ്തിയാണ് കൊല്ലപ്പെട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു. പൈലറ്റ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയിലാണ്. പ്രാദേശിക പാരാഗ്ലൈഡിങ് ഇന്‍സ്ട്രക്ടറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.