X
    Categories: indiaNews

റോഹിങ്ക്യന്‍ ക്യാമ്പിലെ കുട്ടികളെ യുവാവ് മര്‍ദ്ദിച്ചു; കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: കാളിന്ദികുഞ്ചിയില്‍ റോഹിങ്ക്യന്‍ ക്യാമ്പിലെ കുട്ടികള്‍ക്ക് യുവാവിന്റെ മര്‍ദ്ദനം. ഗാരേജിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഒതുക്കിനിര്‍ത്തിയിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ചതാണ് യുവാവിനെ അക്രമത്തിന് പ്രേരപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കാളിന്ദികുഞ്ചിലെ മദന്‍പൂര്‍ ഖാദര്‍ പ്രദേശത്താണ് റോഹിങ്ക്യകള്‍ താമസിക്കുന്നത്. കാറിന്റെ ചില്ലുപൊട്ടിച്ചതിനു പിന്നാലെ കുട്ടികള്‍ക്കുള്‍ക്കും യുവാവിനുമിടയില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കുട്ടികള്‍ പ്രായപൂര്‍ത്തി ആകാത്തവരായിരുന്നു.

Test User: