X

യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, വീട്ടില്‍ വിളിച്ചുവരുത്തി വെട്ടി: യുവാവ് അറസ്റ്റില്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരോത്തോട് കോസടി ഭാഗത്ത് കുരീലക്കാട്ടില്‍ വീട്ടില്‍ ഡെന്നീസ് ദേവസ്യ (31) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.

ഇയാള്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലാവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് സ്വകാര്യ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നുള്ള വിരോധത്തിന്റെ പേരില്‍ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉപയോഗിച്ച് കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്.

നേരത്തെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസിലും പ്രതിയാണ് ഇദ്ദേഹം.

webdesk11: