കൊൽക്കത്ത ∙ കൊൽക്കത്ത കൊലപാതകക്കേസിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താൻ സിബിഐ. തിങ്കളാഴ്ചയാണ് പ്രതിയുടെ നുണ പരിശോധന നടത്താൻ സിബിഐക്ക് അനുമതി ലഭിച്ചത്. പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയതിന് പിന്നാലെ നുണപരിശോധന നടത്താൻ സിബിഐ, കോടതിയെ സമീപിച്ചിരുന്നു.
കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്. ഇതുവരെ കേസില്‍ സഞ്ജയ് റോയിയെ മാത്രമേ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളു. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രിയിലെ നിരവധി പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും കുടുംബം പറയുന്നു.
കേസിലെ പ്രതിയുടെ പങ്കാളിത്തം കൂടുതൽ അറിയാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിയെ ഞായറാഴ്ച സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധ സംഘം ചോദ്യം ചെയ്തിരുന്നു.