X

ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവം : മോദിയേയും യോഗിയേയും കടന്നാക്രമിച്ചും പരിഹസിച്ചും ജിഗ്നേഷ് മേവാനി

 

അഹമ്മദാബാദ്: ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചും പരിഹസിച്ചും യുവ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്.

‘ഗുഡ് മോര്‍ണിങ് സര്‍ നരേന്ദ്രമോദി : ഞാന്‍ ഗുഡ്‌മോര്‍ണിങ് പറഞ്ഞിരിക്കുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കുക. റോമിയോമാരുടെ ശല്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഒരു ചെറുപ്പക്കാരി ജീവനൊടുക്കിയിരിക്കുന്നു. നിങ്ങളുടെ ആന്റി റോമിയോ സ്‌ക്വാഡ് സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും രക്ഷക്കാണോ അതോ കമിതാക്കളെ ശല്യപ്പെടുത്താനാണോ അതോ മറ്റൊരു ‘ജൂംല’ ആണോ ? എം.എല്‍.എ മേവാനി ട്വീറ്റ് ചെയ്തു.

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് കഴിഞ്ഞ ബുധനാഴ്ചയാണ് ഗോരഖ്പൂരിലെ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം കണ്ട ബന്ധുകളും നാട്ടുകാരും പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു, ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ 70ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോഴും അത്യാസന നിലതരണം ചെയ്തിട്ടില്ല.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ബലാത്സംഗം ലൈംഗിക അക്രമങ്ങള്‍ എന്നിവയെ ചെറുക്കാന്‍ എന്ന ഉദ്ദേശത്തോടെ യോഗി ആദിത്യനാഥ് ആരംഭിച്ച സംഭവമാണ് ആന്റി റോമിയോ സ്‌ക്വാഡ്. എന്നാല്‍ സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അക്രമം വര്‍ധിച്ചുവരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി താന്‍ ബി.ജെ.പി എം.പിമാര്‍ക്ക്് അയക്കുന്ന ഗുഡ് മോര്‍ണിങ് മെസേജ് എം.പിമാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ആയതിനാല്‍ ഇനി എല്ലാ പാര്‍ട്ടി എം.പിമാരും നിര്‍ബന്ധമായും മോഡി ആപ്പ് പിന്തുടരണമെന്നും മോദി പാര്‍്ട്ടി പാര്‍ലമെന്ററി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് മേവാനി ഗുഡ് മോണിങ് സാര്‍ നരേന്ദ്ര മോദി എന്നു പറഞ്ഞു തുടങ്ങി മോദിയേയും യോഗിയേയും ട്വിറ്ററല്‍ കടന്നാക്രമിച്ചത്. അതേസമയം മേവാനിയുടെ ട്വീറ്റില്‍ യുസര്‍മാരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുമ്പോഴും ബി.ജെ.പിയുടെ ആരും ഇതുവര ട്വീറ്റിനെതിരെ പ്രതികരിച്ചിട്ടില്ല.

chandrika: