X

ആള്‍ ദൈവം ഗുര്‍മീതിന്റെ അത്യാഡംബര ആശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പഞ്ച്കുള: ബലാത്സംഗ കേസില്‍ ജീവപര്യന്ത തടവില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുര്‍മീതിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയുടെ കിടപ്പുമുറിയക്കമുള്ള ദൃശ്യങ്ങളാണ് പോലീസ് റെയ്ഡില്‍ പുറത്തായത്. സിബിഐ കോടതി 20 വര്‍ഷം ശിക്ഷിച്ച ആള്‍ ദൈവത്തിന്റെ വീട് കഴിഞ്ഞ ദിവസമാണ് പോലീസ് റെയ്ഡ് നടത്തിയത്.

സിര്‍സയിലെ ദേര സച്ചാ സൗദ ആസ്ഥാനത്ത് റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായിരിക്കുന്നത്. ആശ്രമത്തില്‍ മധ്യകാല യുഗത്തിലെ രാജാക്കന്മാരെപ്പോലെയാണ് ഗുര്‍മീത് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തായ ദൃശ്യങ്ങള്‍. വീട്ടിലെ അത്യാഡംബരങ്ങള്‍ കണ്ട് പൊലീസിന്റെ അത്ഭുതപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രത്യേക സുരക്ഷകളോടെ പണിത അത്യാഡംബരങ്ങള്‍ നിറഞ്ഞ ആശ്രമത്തിലെ സ്വീകരണ ചുവരില്‍ റാം റഹീമിന്റെ വലിയ ഛായചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്.

സ്വീകരണ മുറിയുടെ ഒരു ഭാഗത്തായാണ് സ്ത്രീപീഢന വീരന്‍ കൂടിയായ ആള്‍ദൈവത്തിന്റെ കിടപ്പുമുറിയിലേക്കുള്ള വാതില്‍. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പണിത ഈ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്ത് കടന്നത്. രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിപൊളിക്കുകയായിരുന്നു.

നേരത്തെ, ഗുരാമീത് ആസ്ഥാനത്തുണ്ടായിരുന്ന സമയത്ത് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തന്നെ കഠിനമായ ജോലിയായിരുന്നു. അന്വേഷണാര്‍ത്ഥം വീട് സന്ദര്‍ശിക്കാനായി എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ഗുര്‍മിതിന്റെ ഗുണ്ടകള്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

chandrika: