X

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അണ്‍ പാര്‍ലമെന്ററിയി ആയി ഒരു വാക്ക് പോലും സഭയില്‍ പറഞ്ഞിട്ടില്ലെന്നും പരിഹാസ്സവും പുച്ഛവും നിറഞ്ഞ രീതിയിലായാണ് മന്ത്രി പ്രതികരിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. അക്കാദമിക്കായി മന്ത്രി മറുപടി പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി എന്ത് കൊണ്ട് രേഖ സഭയില്‍ വച്ചില്ല. സിക്കിമില്‍ ആശാ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ചു വീണ ജോര്‍ജ്‌ല കയ്യില്‍ ഉണ്ടെന്നു അവകാശപ്പെട്ട രേഖ എവിടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. തന്റെ വണ്‍ എ നോട്ടീസ് നു മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

100% സാക്ഷരതയുള്ള കേരളത്തില്‍ ചീഫ് സെക്രട്ടറി പോലും തൊലിയുടെ നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്നു. ഇത് ഏതുതരം പുരോഗമനമാണ്. ലഹരിയുടെ വിഷയത്തിലും വയലന്‍സ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെന്‍ x എന്നും ആല്‍ഫ കിഡ്സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികള്‍, അവര്‍ ഈ പൊളിറ്റിക്കല്‍ കറക്ട്നസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറക്ക് ഒരു മാതൃകയാണ്. ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

അവരെ മുതിര്‍ന്നവര്‍ മാതൃകയാക്കണം. ഒരുതരത്തിലും അംഗീകരിക്കപ്പെട്ടുകൂടാത്ത സമീപനമാണ് ശാര്‍ദാ മുരളീധരന് നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

webdesk18: