പൊന്നാനിയില്‍ ദേശീയ പാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയില്‍ വീണ് ജീപ്പ് മറിഞ്ഞു അഞ്ചു പേരടങ്ങിയ കുടുംബത്തിന് പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഓടിച്ച ഗൃഹനാഥന് എതിരെ പൊലീസ് കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് കാണിച്ചാണ് പെരുമ്പടപ്പ് പൊലീസ് കേസ് എടുത്തത്. കരുനാഗപ്പള്ളി സ്വദേശി അഷ്‌റഫിന് എതിരെ ആണ് കേസ്. അഷ്‌റഫ് അമിത വേഗതയിലും അശ്രദ്ധയും കൊണ്ടാണ് വാഹനം ഓടിച്ചതെന്ന് പൊലീസ്.
സിഗ്‌നല്‍ ഇല്ലാത്തത് കാരണം അപകടത്തില്‍പ്പെട്ടത് എന്നാണ് അഷ്‌റഫ് പരാതി നല്‍കിയത്. അപകടത്തില്‍ അഷറഫിനും ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. ദേശീയ പാത അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു അഷറഫ് പൊലീസിനെ സമീപിച്ചതോടെയാണ് അലക്ഷ്യമായി വാഹനം ഓടിച്ചതെന്ന പേരില്‍ കേസെടുത്തത്. വെളിയങ്കോട് കഴിഞ്ഞ ദീവസം പുലര്‍ച്ചെയായിരുന്നു അപകടം. കുഴിയുണ്ടെന്നുള്ള സൂചന ബോര്‍ഡുകളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുട്ടായതിനാല്‍ കുഴിയുള്ളത് ശ്രദ്ധയിലും പെട്ടില്ല.
പരുക്കേറ്റ് മെ!ഡിക്കല്‍ കോളജിലെത്തിച്ചപ്പോഴും മോശമായ അനുഭവമാണുണ്ടായതെന്നും അഷ്‌റഫ് അഷറഫിന് കാര്യമായ പരുക്കില്ലെങ്കിലും ഭാര്യക്കും മൂന്നുമക്കള്‍ക്കും നല്ല പരുക്കുണ്ട്. സൂചന ബോര്‍ഡുകള്‍ വയ്ക്കാത്ത കരാറുകാരനാണ് കുറ്റക്കാരനെന്നിരിക്കെ പരാതിക്കാരനായ തനിക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്നും അഷറഫ് പറയുന്നു. നിയമപരമായി മുന്നോട്ടുപോകാനാണ് അഷറഫിന്റ തീരുമാനം.