കോഴിക്കോട്: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാതെ യുനാനി ചികിത്സയുടെ പേരില്‍ ഡിപ്ലോമ, ഡിഗ്രി നല്‍കിയും ഡോക്ടര്‍ എന്ന പേരിനൊപ്പം ചേര്‍ക്കാന്‍ പ്രേരിപ്പിച്ചും കോടികള്‍ സമ്പാദിക്കുകയും സര്‍ട്ടിഫിക്കറ്റുകളും ഡോക്ടറേറ്റുകളും നല്‍കി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ലോബികളെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വ്യാജ യുനാനി വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ കെ.വി മോയിന്‍ബാപ്പു ഹാജി, രാംദാസ് വേങ്ങേരി, ടി.വി ബാലന്‍ പുല്ലാളൂര്‍, എം.കെ കുഞ്ഞാവ, കെ.എ ലൈല സംബന്ധിച്ചു.