കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാനായി കേന്ദ്ര മന്ത്രി അരൂണ്‍ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിനു പിറകെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള യാത്രയും. കേരലത്തിലൂടെനീളമായി 100 കിലോമീറ്ററാണ് രാഷ്ട്രീയ പ്രചാരണ യാത്ര സംഘടിപ്പിക്കുന്നത്.
അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എം നെ പ്രതിരോധത്തിലാക്കലാണ് യാത്രയുടെ ലക്ഷ്യം. ഓഗസ്റ്റ് അവസാനം നടത്തുന്ന യാത്ര ഖുമ്മനം രാജശേഖരനായിരിക്കും നയിക്കുക. യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പി മുഖ്യമന്ത്രിമാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിലായിരിക്കും യാത്രയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുക.