ഗോരഖ്പുര്‍:യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തറപറ്റിക്കുമെന്ന് ആസാദ് സമാജ് പാര്‍ട്ടിയുടെയും ഭീം ആര്‍മിയുടെയും നേതാവ് കേതാല ചന്ദ്രശേഖര്‍. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകുമെന്ന ഭീതിയില്ലെന്നും തന്റെ മത്സരം അധര്‍മത്തിനെതിരെയുള്ള യുദ്ധമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
കരുത്തന്മാര് പതറി നിന്നപ്പോള്‍ യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ നേരിടാനെത്തിയ സാധാരണ പടയാളിയാണു താനെന്നും യോഗിയെ തറപറ്റിക്കുമെന്നും അദ്ദേഹം പറയുന്നു.