യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. ജില്ലാ മജിസ്‌ട്രേറ്റുമാരുള്‍പ്പെടെയുള്ള 37 ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റനാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
16 ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരെയാണ് സ്ഥലം മാറ്റിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റാവുതേലയെ ദേവിപതനിലെ ഡിവിഷണല്‍ കമ്മീഷണറായിട്ടാണ് നിയമനം നല്‍കിയത്.
ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ ആയ അനൂപ് ചന്ദ്ര പാണ്ഡെയ്ക്ക് എന്‍.ആര്‍.ഐ ഡിപാര്‍ട്‌മെന്റിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.