ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി ആദിത്യനാഥിന്റെ പൊലീസ് കേസെടുത്തെതാകട്ടെ പ്രദേശത്തെ 117 മുസ്ലിംകള്‍ക്കെതിരെ. ‘ഇത് എന്ത് സംവിധാനമാണെന്ന് മനസ്സിലാവുന്നില്ല. ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു. എന്നാല്‍ അക്രമികളെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പകരം പൊലീസ് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരുക്കുകയാണ്.” കൊല്ലപ്പെട്ട ഷെരീഫിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ഉന്നാവോ കാസിം നഗര്‍ സ്വദേശിയായ ഷെരീഫ് രണ്ട് മാസം മുമ്പാണ് 12 വര്‍ഷത്തെ സഊദി അറേബ്യയിലെ പ്രവാസം മതിയാക്കി നാട്ടില്‍ എത്തിയത്. ഭാര്യ റുഷ്ബാന്‍ ബാനുവും ആറ് മക്കളും അടങ്ങിയ കുടുംബം. ഷെരീഫ് നിരത്തിലിറങ്ങിയപ്പോള്‍ അവിടെ ഹോളി ആഘോഷിച്ചു കൊണ്ടിരുന്ന ആള്‍കൂട്ടം ഷെരീഫിന്റെ മരണത്തിലേക്ക് നയിക്കുന്ന വിധം ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി.
മരണ ശേഷം മൃതദേഹം ഏറ്റെടുത്ത പൊലീസ് പോസ്‌റ്‌മോര്‍ട്ടത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് ജനങ്ങളില്‍ പ്രതിഷേധത്തിന് വഴിവെച്ചു. മരണകാരണം ഹൃദയസതംഭനം ആണെന്ന് കാണിച്ച റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് കാണിച്ചില്ല. ഇത് ജന രോഷത്തിന് വഴിവെക്കുകയും ജനക്കൂട്ടം അല്‍പസമയം റോഡില്‍ പ്രതിഷേധിക്കുകയും ചെയ്തു .
ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോള്‍ പുതിയ കേസ് എടുത്തിട്ടുള്ളത്. ഫലത്തില്‍ പൊലീസ് ഈ വിഷയത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത് ഷെരീഫിന്റെ കൊലപാതകത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത അദ്ദേഹത്തിന്റെ സഹോദരനെതിരെയാണ്.