X

80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി സര്‍ക്കാര്‍

എമ്പത് മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി സര്‍ക്കാര്‍. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ യോഗി സര്‍ക്കാര്‍ ഇറക്കിവിട്ടത്. കഴിഞ്ഞ 50 വര്‍ഷമായി തങ്ങളിവിടെ താമസിക്കുന്നവരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി. ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ മുന്നറിയിപ്പ് നല്‍കാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഇവര്‍ പറഞ്ഞു.

അതേസമയം തെരുവിലായ കുടുംബങ്ങള്‍ നീതിക്കായി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും കാര്യമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ച ഇവരെ കേള്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

webdesk17: