X

ഉത്തർപ്രദേശിൽ കൻവാർ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ മാംസ വില്പന തടയാൻ യോഗി ആദിത്യനാഥ്

ശ്രാവണ മാസത്തിലെ കന്‍വാര്‍ യാത്രക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ മാംസ വില്‍പന തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്‍വാര്‍ യാത്ര നടക്കുന്ന വഴികളില്‍ മാംസം വില്‍ക്കുന്നതും വാങ്ങുന്നതും തടയാനാണ് സര്‍ക്കാര്‍ നീക്കം. ഉത്തര്‍പ്രദേശിലെ വിവിധ ഉത്സവങ്ങള്‍ നടക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

നടക്കാനിരിക്കുന്ന ഉത്സവങ്ങളിലെ ക്രമസമാധാനവും ഭക്തരുടെ വിശ്വാസവും കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവ ഈ മാസം ആഘോഷിക്കും. പരമ്പരാഗത കന്‍വാര്‍ യാത്രയും ഈ സമയത്താണ് നടക്കുക. ജൂലൈ ഏഴ് മുതല്‍ ഒമ്പത് വരെ ജഗന്നാഥ രഥയാത്രനടക്കും. ജൂലൈ 17 മുതല്‍ 18 വരെ മുഹറം ആഘോഷിക്കും. ജൂലൈ 21ന് ഗുരു പൂര്‍ണിമ ആഘോഷവും നടക്കും. ഈ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

webdesk13: