കേരളത്തിനെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയെ കേരളമാക്കരുതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞത്. യുപിയെ കേരളവും ബംഗാളും കശ്മീരും ആക്കരുതെന്നും യുപി കേരളമാകാന്‍ താമസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി നല്ലകാര്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നെന്നും തെറ്റായി സമ്മതിദാനം വിനയോഗിച്ചാല്‍ ഈ അഞ്ചുവര്‍ഷത്തെ അധ്വാനം നശിക്കുമെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും ആകാന്‍ അധികം സമയം വേണ്ടി വരില്ലെന്നും അഞ്ചുവര്‍ഷത്തെ തന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമായാണ് വോട്ടിനെ കാണുന്നതെന്നും യോഗി പറഞ്ഞു.
നേരത്തെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെ യോഗി കേരളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു മുന്‍പ് നടത്തിയ പരാമര്‍ശം. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.