ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഒരുവയസ്സ്. സംസ്ഥാനത്ത് ബി.ജെ.പി ഒന്നാം വാര്‍ഷികം ആഘോഷക്കുമ്പോള്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ബാര്‍ രംഗത്ത്. യോഗിയുടെ കിഴീല്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആഘോഷിക്കാനായി ഭരണനേട്ടം എന്തുട്ട് എന്നാണ് ഒ.പി രാജ്ബറിന്റെ ചോദ്യം
സംസ്ഥാനത്തെ പാവപ്പെട്ടവരെ പരിഗണിക്കേണ്ടതിനു പകരം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരക്കിലാണ് യോഗിയും കൂട്ടരും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഈ മന്ത്രിസഭക്ക് ആയിട്ടില്ല. ഈ പാവപ്പെട്ടവരുടെ വോട്ട് വാങ്ങിയാണ് അധികാരത്തിലേറിയതെന്നും സര്‍ക്കാറിന്റെ ഇത്തരം നടപടികളെ ചോദ്യംചെയുന്നവരെ കുറ്റക്കാരായി ചിത്രിക്കരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മന്ത്രിസഭക്ക് ഒരു വയസ്സ് പൂര്‍ത്തിയായത് ആഘോഷിക്കുമ്പോള്‍ ഭരണ നേട്ടമായി കാണിക്കാന്‍ എന്തുണ്ട് എന്നുകൂടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയിലെ ബി.ജെ.പിയുടെ മുഖ്യസഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് (എസ്.ബി.എസ്.പി) രാജ്ബാര്‍.
ഞങ്ങള്‍ സര്‍ക്കാരിന്റെയും എന്‍.ഡി.എയുടേയും ഭാഗമാണ്. പക്ഷേ ബി.ജെ.പി ധര്‍മ്മത്തെ പിന്തുടരുന്നില്ല. ഇതില്‍ എന്റെ ആശങ്കയാണ് ഞാന്‍ പ്രകടിപ്പിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും എ.എന്‍.ഐ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ഗോരെഖ്പൂരിലും ഫുല്‍പൂരിലും സമാജ്‌വാദി പാര്‍ട്ടിയോട് ദയനീയമായി തോല്‍ക്കുകയായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും മണ്ഡലങ്ങളിലെ പരാജയം പാര്‍ട്ടിക്ക് വലിയ ഷോക്കായിരുന്നു. ഇതിനു പിന്നാലെ മന്ത്രിസഭയിലെ അംഗത്തിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ വിമര്‍ശനവും ബി.ജെ.പിക്ക് തലവേദനയാകും.
ഖ്‌നൗ: യു.പിയിലേയും ബീഹാറിലേയും കനത്തപരാജയത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ കാതലായ മാറ്റം വരുത്തിയേ തീരൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
യോഗി ആദിത്യനാഥിന് കീഴില്‍ യു.പിയില്‍ നടക്കുന്ന ഭരണം ഒട്ടും മികച്ചതല്ലെന്ന അഭിപ്രായവും പലരും പങ്കുവെച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ര
ഈ പാവപ്പെട്ടവരാണ് സര്‍ക്കാരിനെ വോട്ട് നല്‍കി അധികാരത്തിലെത്തിച്ചത്. പ്രഖ്യാപനങ്ങള്‍ പലതും നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. ഒ.പി രജ്ബാര്‍ പറയുന്നു.