ഭുലന്ദ്ഷഹര്‍:ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ കൊണ്ടുവന്നത് പോലുള്ള കുടിയേറ്റ വിരുദ്ധ ബില്‍ ഇന്ത്യയിലും വേണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ട്രംപ് കൊണ്ടുവന്ന്ത് പോലുള്ള കുടിയേറ്റ വിരുദ്ധ ബില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിനുവേണ്ടി ജാതിയെയും മതത്തെയും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന തരത്തിലാണ് യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചരണം. ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് ട്രംപ് പുതിയ നയം പ്രഖ്യാപിച്ചത്.
സംഭവം വന്‍ വിവാദമായിരുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുമ്പും യോഗി വിവാദങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. യു.പി പിടിക്കാന്‍ ബി.ജെ.പി നിയോഗിച്ച സ്റ്റാര്‍ ക്യാമ്പയിനര്‍മാരില്‍ ഒരാളാണ് യോഗി ആദിത്യനാഥ്.