X

ഗുസ്തിതാരം യോഗേശ്വര്‍ ദത്ത് ബറോഡയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി

ചണ്ഡീഗഡ്: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ബറോഡ മണ്ഡലത്തില്‍ നിന്നാണ് യോഗേശ്വര്‍ വീണ്ടും ജനവിധി തേടുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കായിക താരത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വര്‍ ദത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബറോഡ സീറ്റില്‍ നിന്നും മല്‍സരിച്ച യോഗേശ്വര്‍ പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൃഷന്‍ ഹൂഡ 4840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സോനിപത്ത് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബറോഡ നിയമസഭ മണ്ഡലം.

 

chandrika: