ഇന്ന് എല്ലായിടത്തും സെല്‍ഫി വൈറലാണ്. ചാഞ്ഞും ചരിഞ്ഞും സെല്‍ഫിയെടുക്കല്‍ വിനോദമാക്കുന്നവരാണ് പുതുതലമുറ. എന്നാല്‍ സെല്‍ഫിയെടുക്കുന്നതില്‍ പുതുതലമുറയെ രൂക്ഷമായി വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ഗായകന്‍ യേശുദാസ്.
സെല്‍ഫി വന്നതോടെ എല്ലാവര്‍ക്കും തൊട്ടുരുമ്മി നിന്ന് ഫോട്ടോ എടുക്കണം. അതുപറ്റില്ലെന്ന് പറഞ്ഞ് ആണിനേയും പെണ്ണിനേയും താന്‍ വിലക്കിയെന്ന് യേശുദാസ് പറയുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ ‘കണ്ടതും കേട്ടതും’ എന്ന പംക്തിയിലാണ് സെല്‍ഫിയെക്കുറിച്ചുള്ള യേശുദാസിന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
എണ്‍പതുകള്‍ക്കു മുമ്പ് ഒരു ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവുമെന്ന് യേശുദാസ് പറയുന്നു. എന്നാല്‍ ഇത് സെല്‍ഫിയെടുക്കുന്നവര്‍ക്കുള്ള കുറ്റപ്പെടുത്തലല്ല, ‘ഇത് എന്റെ ഭാര്യ,മകള്‍’ എന്ന് ഒരാള്‍ പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല.’ സെല്‍ഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണമെന്ന് അവസ്ഥയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിലക്കിയെന്നും യേശുദാസ് പറയുന്നു. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. പക്ഷേ ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ടെന്നും ദാസേട്ടന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
നേരത്തെ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെയും യേശുദാസ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 2014ലായിരുന്നു അത്. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നായിരുന്നു വിവാദമായ പരാമര്‍ശം.