യമനിലെ സനാഈല്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ആക്രമണം. വിമതരുടെ തലസ്ഥാനമായ സനാഇലാണ് സഊദി അറേബ്യയുടെയും സംഖ്യകക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ വ്യോമാക്രമണം നടന്നത്. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായും മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.
തിങ്കളാഴ്ച ഉച്ചയോടെ നിരവധി ജെറ്റ് വിമാനങ്ങളിലായി ബോബ് വര്‍ഷിക്കുകയായിരുന്നുവെന്ന് സാക്ഷികള്‍ പറയുന്നു. വിമത സേനയുടെ നിയന്ത്രണത്തിലുള്ള അല്‍ മസിറഹ് ചാനല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സഊദി അറേബ്യക്കും സംഖ്യകക്ഷികള്‍ക്കുമാണെന്ന് ആരോപിച്ചു.
രണ്ടു തവണ സ്‌ഫോടനത്തിന്റെ വലിയ ശബ്ദം തങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. നിരവധി കടകളും ഹോട്ടലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.