X
    Categories: MoreViews

യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സാലിഹ് കൊല്ലപ്പെട്ടു

 

സനാ: യമന്‍ മുന്‍ പ്രസിഡന്റും ഭരണകൂട വിരുദ്ധ നേതാവുമായ അലി അബ്ദുല്ലാ സാലിഹ് കൊല്ലപ്പെട്ടു. സനായില്‍ വെച്ചാണ് സാലിഹ് കൊല്ലപ്പെട്ടതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത പരന്നതായും മന്ത്രാലയം അറിയിച്ചു. ആക്രമണത്തിലാണ് സാലിഹ് കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍, വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സാലിഹ് കൊല്ലപ്പെട്ടെന്നും എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനായിട്ടില്ലെന്നും സഹായി ഹുസൈന്‍ അല്‍ ഹാമിദി വ്യക്തമാക്കി. സാലിഹ് കൊല്ലപ്പെട്ട വിവരം ഹൂതി നിയന്ത്രണത്തിലുള്ള ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. ഹൂതികളും സാലിഹ് നിയന്ത്രണത്തിലുള്ള സൈന്യവുമായി കഴിഞ്ഞ ദിവസങ്ങളായി കനത്ത പോരാട്ടം നടക്കുകയായിരുന്നു. ആറ് ദിവസമായി നടന്ന യുദ്ധത്തില്‍ 125 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൂതി സൈന്യം സാലിഹിന്റെ വീട് വളയുകയും സഊദി സൈന്യം ആക്രമണം അഴിച്ചു വിടുകയും ചെയ്തിരുന്നു.
30 വര്‍ഷമാണ് യമനില്‍ സാലിഹ് ഭരണം നടത്തിയത്. 2011ലെ അറബ് വസന്തത്തെ തുടര്‍ന്ന് സാലിഹ് പുറത്താക്കപ്പെടുകയായിരുന്നു. വിമതര്‍ക്കൊപ്പം ചേര്‍ന്ന് നിലവിലെ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു സാലിഹ്. എന്നാല്‍, സാലിഹ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഹൂതി വിമതര്‍ നിഷേധിച്ചു. സൈന്യത്തിനെതിരായ പോരാട്ടത്തില്‍ സാലിഹ് തുടരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സാലിഹിന്റെ നേതൃത്വത്തിലുള്ള ഹൂതി വിമതരെ സഊദി അടക്കമുള്ള അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് യമന്‍ സര്‍ക്കാര്‍ നേരിടുന്നത്.

chandrika: