X

റമദാന്‍ കാലത്തും യെമനികള്‍ പട്ടിണിയിലാണ്

 

മുസ്ലിം ലോകം റമദാന്‍ മാസം ആചരിക്കുന്നതിന്റെ നിര്‍വൃതിയിലാണ്. വിത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ് അവരുടെ തീന്‍ മേശകളെ സമ്പന്നമാക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ആഭ്യന്തര യുദ്ധങ്ങള്‍ മൂലം പൊറുതി മുട്ടിയ യെമനിലെ ജനങ്ങള്‍ക്ക് ഈ റമദാന്‍ അത്ര സന്തോഷകരമല്ല. പട്ടിണിയും വിശപ്പുമാണ് അവര്‍ക്ക് യുദ്ധങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്.

ലോകത്തെ ഏറ്റവും വലിയ മാനവിക പ്രതിസന്ധി എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുകയാണ് യു.എന്‍ യമനിലെ ദുരിത കാഴചകള്‍. പതിനേഴ് മില്യണ്‍ ജനങ്ങളാണ് ആവശ്യത്തിന് ഭക്ഷണമില്ലാതെ യാചിക്കുന്നത്.

കച്ചവടം വളരെ മോശമാണ്. എല്ലാ വര്‍ഷവും മുന്‍ വര്‍ഷങ്ങളേക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. യമനിന്റെ തീര പട്ടണമായ ഹൊദിബയിലെ കടക്കാരന്‍ യഹ്‌യാ ഹുബാറിന്റെതാണ് വാക്കുകള്‍.

chandrika: