മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരി മരിച്ചു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് സമീപം പുളിക്കൽ അബ്ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്.
വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ദാനിഷ്, ദാനിയ. സംസ്കാരം ഞായറാഴ്ച മൂന്നു മണിക്ക് ചേലുപ്പാടം പള്ളിയിൽ.