കഴിഞ്ഞദിവസം നടന്ന അര്‍ജന്റീന- നെതര്‍ലാന്‍ഡ് മത്സരത്തില്‍ കണ്ടത് യെല്ലോ കാര്‍ഡുകളുടെ പെരുമഴ. മത്സരത്തിലെ പ്രധാന റഫറിയായ മാത്യു ലാഹോസ് 18 യെല്ലോ കാര്‍ഡുകളാണ് പുറത്തെടുത്തത്.
യെല്ലോ കാര്‍ഡ് കിട്ടിയതില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അടക്കം 18 ഓളം താരങ്ങളുണ്ട്. രണ്ട് അര്‍ജന്റീന ഒഫീഷ്യല്‍സ്, 8 അര്‍ജന്റീന താരങ്ങള്‍, 7 നെതര്‍ലാന്‍ഡ് താരങ്ങള്‍ എന്നിവര്‍ക്കാണ് റഫറി യെല്ലോ കാര്‍ഡ് നല്‍കിയത്.
മെസ്സിക്കെതിരെ പണ്ടും കടുത്ത തീരുമാനങ്ങള്‍ എടുത്ത റഫറിയായിരുന്നു ലാഹോസ്. 2014 ലാ ലിഗയില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് വേണ്ടി മെസ്സി നേടിയ ഗോള്‍ ലാഹോസ് അനുവദിച്ചിരുന്നില്ല. ആ മത്സരത്തില്‍ ബാഴ്സക്ക് കിരീടം നഷ്ടമാവുകയും ചെയ്തു.