X

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തിരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കം. സ്റ്റേഡിയത്തിനകത്തും പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

ഗേറ്റ് നമ്പര്‍ പതിനാറ് മുതല്‍ ക്ലബ് ഓഫീസ്, വി ഐ പി എന്‍ട്രന്‍സ് എന്നിവിടങ്ങളില്‍ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയത്തിന് ചുറ്റി, റാലി തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനം.

ബ്ലാസ്റ്റേഴ്‌സിന്റെ മോശ പ്രകടനത്തില്‍ മാനേജ്‌മെന്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രതിഷേധം സ്റ്റേഡിയത്തിലേക്കും ഇരച്ചികയറുകയായിരുന്നു.

ലീഡേഴ്സ് ഓര്‍ ലയേഴ്സ് എന്ന് എഴുതിയ കറുത്ത ബാനറുമായാണ് ആരാധകര്‍ മുഹമ്മദന്‍സിനെതിരായ മത്സരത്തില്‍ എത്തിയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലും പ്രതിഷേധം തുടര്‍ന്നിരുന്നു.

മഞ്ഞപ്പടയുടെ നോര്‍ത്ത് വിംഗാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

webdesk17: