X

സംസ്ഥാനത്ത് വ്യാപക മഴ; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാവിലെ പുറപ്പെടുവിച്ച ബുള്ളറ്റനിലാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്. നേരത്തെ കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണുള്ളത്.
മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ കൊച്ചി നഗരം വെള്ളത്തിനിടയിലായി. അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന മഴ ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. എം.ജി റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്.

രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകള്‍ വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു.

Chandrika Web: