ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് യെദ്യൂരപ്പ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ബെലഗാവിയിലെ കിട്ടൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു യെദ്യൂരപ്പ.’അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ഉണ്ടെങ്കില്‍, കൈയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണം’എന്നിങ്ങനെയായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി യെദ്യൂരപ്പ രംഗത്തെത്തി. സ്‌നേഹത്തോടെ കൊണ്ടുവരലാണ് താന്‍ ഉദ്ദേശിച്ചതെന്ന് യെദ്യൂരപ്പ പറഞ്ഞു.