ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ വാക്‌പ്പോര് തുടരുകയാണ്.
മുതിര്‍ന്ന ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീലാണ് ഇപ്പോള്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 13 ന് ശേഷം പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുമെന്നാണ് ബസന ഡൗഡ പറഞ്ഞിരിക്കുന്നത്.
താനായിട്ട് ഇനി മന്ത്രിസ്ഥാനം ചോദിച്ച് പോകില്ലെന്നും തങ്ങളുടെ സ്വന്തം ആളുതന്നെ മുഖ്യമന്ത്രി ആകുമെന്നും ഗൗഡ ആവകാശപ്പെട്ടു.യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് നേരത്തെയും ഗൗഡ രംഗത്തെത്തിയിരുന്നു.
യെദിയൂരപ്പ കൂടുതല്‍ കാലം മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വടക്കന്‍ കര്‍ണാടക മേഖലയില്‍ നിന്നുള്ളയാളെ ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായും ഗൗഡ ഒക്ടോബറില്‍ പറഞ്ഞിരുന്നു.