സി.പി.ഐ.എ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന പശ്ചിം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തള്ളി. കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പും പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ശക്തമയ പിന്തുണയും യെച്ചൂരിക്കുണ്ടായിരുന്നു.
സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ്സ് പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ യെച്ചൂരിയെ രാജ്യസഭയിലെത്തിക്കണമെന്് ബംഗാള്‍ ഘടകം പ്രമേയം പാസ്സാക്കിയത് അടിസ്ഥാനത്തിലാണ് വീണ്ടും വിഷയം പോളിറ്റ് ബ്യൂറോയിലെത്തിയത്. പിന്തുണക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടും പാര്‍്ട്ടിയുടെ കേരള ഘടകമായിരുന്നു യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ കോണ്‍ഗ്രസ്സ് പിന്തുണയോടെ മത്സരിച്ചാല്‍ അണികളോട് അത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാവുമെന്നായിരുന്നു കേരള ഘടകത്തിന്റെ വാദം.
പാര്‍ട്ടി ചുമതല വഹിക്കുന്നയാള്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നതും ഒരാള്‍ രണ്ടില്‍ കൂടുതല്‍ തവണ മത്സരിക്കുന്നതും പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനമായി യെച്ചൂരി വിരുദ്ധ കാരാട്ട് പക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.