വര്‍ഷങ്ങള്‍ക്കുശേഷം അമ്മയെ സന്ദര്‍ശിക്കാനെത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങുന്നതിന്റെ ചിത്രം യോഗി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് അമ്മയെ സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്വന്തം ഗ്രാമമായ ഉത്തരാഖണ്ഡിലെ പൗരിയിലേക്ക് യോഗി ആദിത്യനാഥ് എത്തിയത്. ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായാണ് യോഗി സ്വന്തം നാട്ടിലെത്തിയത്.28 വര്‍ഷത്തിന് ശേഷമാണ് യോഗി ആദിത്യനാഥ് ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ 2020 ഏപ്രിലില്‍ അച്ഛന്‍ മരിച്ചപ്പോള്‍ യോഗിക്ക്് വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമാ ഓര്‍ത്താണ് അന്ന് പോകാതിരുന്നത് എന്നാണ് യോഗി പറഞ്ഞിരുന്നത്.