കര്‍ഷകര്‍ക്കെതിരായ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലും യശ്വന്ത് സിന്‍ഹയുടെ സമരം. ഇതോടെ സമരത്തിന് പിന്തുണ അറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ട്വിറ്ററിലാണ് ഇരു മുഖ്യന്ത്രിമാരും പിന്തുണയറിയിച്ചത്.
മുന്‍ധനകാര്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ കോട്ടണ്‍ സോയാബീന്‍ കര്‍ഷകരുടെ പ്രതിഷേധ സമരത്തിലാണ് പങ്കെടുക്കുന്നത്. സൈന്യം നഷിപ്പിച്ച വിളകള്‍ക്ക് നഷ്ട്പരിഹാരം കിട്ടണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ആവശ്യങ്ങള്‍ അംംഗീകരിക്കുന്നതു വരെ പോലീസിന്റെ ഭീഷണികള്‍ കണ്ട് പിന്‍മാറില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ഞങ്ങളെ അറസ്റ്റില്‍ നിന്ന് മോചിപ്പിച്ചെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇവിടെ തന്നെ തങ്ങാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ എവിടെ പോയാലും പോലീസ് പിന്തുടരും. പക്ഷ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ ഞങ്ങള്‍ പിന്മാറുന്ന പ്രശ്‌നമേയില്ല. യശ്വന്ത് സിന്‍ഹ പറഞ്ഞു.
79 കാരനായ നേതാവ് ഒരു മരത്തിന്റെ കട്ടിലില്‍ കിടക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രങ്ങളിലുള്ളത്.
യശ്വന്ത് സിന്‍ഹയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അവരെ സന്ദര്‍ശിക്കാനായി ഞങ്ങളുടെ എം.പി ദിനേശ് ത്രിവേദിയെ അയക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന യശ്വന്ത് സിന്‍ഹക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു.
എന്തിനാണ് യ്ശ്വന്ത് സിന്‍ഹയെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം. അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
അകോല യില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ് അറസ്റ്റു ചെയ്യപ്പെട്ടത് ഏറെ ഗൗരവമുള്ളതാണ്. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ തന്നെയാണ് അവരെ അറസ്റ്റു ചെയ്യാനും ഉത്തരവിക്കിയത്. കോട്ടണ്‍ സോയാബീന്‍ കര്‍ഷകര്‍ക്കെതിരായ അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് അവരെ അറസ്റ്റു ചെയ്തത്. ബി.ജെ.പി സംഖ്യകക്ഷിയായ ജനതാദള്‍(യു) വിന്റെ വാക്താവ് പവന്‍ കെ വര്‍മ പ്രതികരിച്ചു.
യശ്വന്ത് സിന്‍ഹയെയും 250ഓളം വരുന്ന കര്‍ഷകരെയും വൈകുന്നേരം 5.30 മണിയോടെ തടഞ്ഞു വെക്കപ്പെട്ടിരുന്നു. മൂന്നു മണിക്കൂറിലേറെ റോഡും ജില്ലാകലക്ടറുടെ ഓഫീസും ഉപരോധിച്ചതിനായിരുന്നു അത്. എന്നാല്‍ രാത്രി അവരെ മോചിപ്പിച്ചെങ്കിലും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍് പറഞ്ഞു.