കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് യശ്വന്ത് സിൻഹ തൃണമൂലിലെത്തുന്നത്. കൊൽക്കത്തയിലെ പാർട്ടി ഓഫീസിലെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
ഡെറിക് ഒബ്രിയാൻ, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 2018ലാണ് യശ്വന്ത് സിൻഹ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. വാജ്പേയ് മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു.
വാജ്‌പെയ് യുഗത്തിന് പിന്നാലെ മോദി-അമിത് ഷാ കൂട്ടുകെട്ട് പാര്‍ട്ടി പിടിച്ചെടുത്തതോടെയാണ് യശ്വന്ത് സിന്‍ഹ ബിജെപി നേതൃത്വത്തിന് അനഭിമതനായത്. പിന്നീട് മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇദ്ദേഹം രംഗത്ത് വന്നിരുന്നു.