X
    Categories: CultureMoreNewsViews

നോട്ട് നിരോധനത്തിന് കാരണം കേന്ദ്രസര്‍ക്കാറിന്റെ അത്യാര്‍ത്തി: യശ്വന്ത് സിന്‍ഹ

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാന്‍ കഴിഞ്ഞില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും എങ്ങുമെത്തിയില്ല. റിയല്‍ എസ്‌റ്റേറ്റ്, ഊര്‍ജ്ജം തുടങ്ങി എല്ലാ മേഖലകളെയും നോട്ട് നിരോധനം പ്രതിസന്ധിയിലാക്കി. അടിയന്തിരവസ്ഥയെക്കാളും മോശം അവസ്ഥയിലാണ് ഇന്ന് രാജ്യത്തെ മാധ്യമങ്ങള്‍. രാജ്യത്തെ വലിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടനാണ് യശ്വന്ത് സിന്‍ഹയുമായി സംവദിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ളവരും പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുത്ത പ്രതിനിധികളും സംവാദത്തില്‍ പങ്കെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: