X

സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍; അമിത്ഷായെ കുരുക്കി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ ഉയര്‍ന്നുവരുന്ന പുതിയ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലായിരുന്നു സിന്‍ഹയുടെ പ്രതികരണം. അമിത് ഷാ പ്രതിയായിരുന്ന കേസില്‍ തുടക്കംമുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ജഡ്ജിക്ക് 100കോടി രൂപ കോഴ വാദ്ഗാനം ചെയ്തുവെന്ന ആരോപണവും അതീവഗൗരവമുള്ളതാണ്. ഈ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയ രീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണ്. കേസിലെ നടപടികളില്‍ മുഴുവന്‍ ഒത്തുതീര്‍പ്പിന്റെ സ്വഭാവമുണ്ടെന്ന് സംശയമുളവാക്കുന്നു. ഈ സംശയങ്ങള്‍ ദുരീകരിക്കേണ്ട ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: