ലുധിയാന: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം.
പ്രതിരോധവും അക്രമണവും ഒരുപോലെ വഴങ്ങിയ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883 റണ്‍സുമാണ് സമ്പാദ്യം. 140 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 89 ഉം.
പഞ്ചാബിലെ ലുധിയാനയിലായിരുന്നു ജനനം.