X
    Categories: indiaNews

യാസ് ഉഗ്ര ശേഷിയുള്ള ചുഴലിക്കാറ്റായി രൂപം കൊണ്ടു; നാളെ കരയിലേക്ക്

ഡല്‍ഹി: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ സമുദ്രമേഖലകളില്‍ രൂപം കൊണ്ട യാസ് ന്യൂനമര്‍ദം ഉഗ്ര ശേഷിയുള്ള ചുഴലിക്കാറ്റായി രൂപം കൊണ്ടു. തെക്ക്, തെക്ക് കിഴക്ക്, കിഴക്ക് ഇന്ത്യന്‍ തീരദേശങ്ങളില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിമീ വരെ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 85 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാള്‍ ഉള്‍ക്കടല്‍, ഒഡിഷ-പശ്ചിമബംഗാള്‍ – ബംഗ്ലാദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 60 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 60 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

Test User: