X

യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നു : ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

യമുനാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തര വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാൽ യമുന നദിയിലെ ജലനിരപ്പ് ഇന്ന് രാവിലെ 7 മണിക്ക് 208.46 മീറ്ററായിരുന്നു. അപകടസൂചനയിൽ നിന്ന് മൂന്ന് മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്.

യമുനയിലെ ജലനിരപ്പ് രാത്രിയിൽ കൂടുതൽ ഉയർന്നതോടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി.ബാരേജിൽ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബാരേജിൽ നിന്ന് അധിക വെള്ളം തുറന്നുവിടണമെന്ന് കേന്ദ്രം മറുപടി നൽകി. ഹരിയാന ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ഉച്ചയ്ക്ക് 2 മണി മുതൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

നഗരത്തിൽ വെള്ളമുയർന്നത് ചില റോഡുകളിലെ ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്നും ചില റൂട്ടുകൾ ഒഴിവാക്കണമെന്നും ഡൽഹി ട്രാഫിക് പോലീസ് ഇന്ന് രാവിലെ നിർദ്ദേശം നൽകി.പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ പഴയ ഡൽഹി ഉൾപ്പെടുന്നതിനാൽ നിഗംബോധ് ഘട്ട് ശ്മശാനസ്ഥലം ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.

 

webdesk15: