തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതില്‍ നോട്ടീസയച്ച് സുപ്രീംകോടതി. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷ നല്‍കിയ ഹര്‍ജിയില്‍ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നത് പരിഗണിക്കാനാണ് നോട്ടീസ്. ഭിന്നശേഷിക്കാരനായ കുട്ടി നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. ഹര്‍ജി അടുത്തമാസത്തേക്ക് മാറ്റി.സര്‍ക്കാരിനും ജില്ലാപഞ്ചായത്തിനും മൃഗസംരക്ഷണവകുപ്പിനുമാണ് നോട്ടീസ്. ഏഴിനകം മറുപടി നല്‍കണം. 12നാണ് അടുത്ത വാദം. ആക്രമണദൃശ്യങ്ങളും ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.