കെ.എസ്.ആര്‍.ടി.സിയില്‍ 50 വയസ്സ് കഴിഞ്ഞവരെ നിര്‍ബന്ധിച്ച് പിരിച്ചുവിടുന്നതിനായി 7200 പേരുടെ പട്ടിക തയ്യാറാക്കി. 15 ലക്ഷംരൂപ ഓരോരുത്തര്‍ക്കും നല്‍കിയാകും പിരിച്ചുവിടുകയ മറ്റാനുകൂല്യങ്ങള്‍ 56 വയസ്സിന് ശേഷം നല്‍കും. വി.ആര്‍.എസ്സിന് നിര്‍ബന്ധിച്ചാകും പിരിച്ചുവിടുക. 1080 കോടി രൂപ ഇതിലൂചെ ശമ്പളഇനത്തില്‍ ലാഭിക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഇത് സര്‍ക്കാര്‍ നല്‍കണം. ഇതോടെ സര്‍ക്കാരിനെ ശമ്പളത്തിനും പെന്‍ഷനുമായി സമീപിക്കേണ്ടി വരില്ലെന്നാണ് കണക്ക്. പലവിധ കമ്മീഷനുകള്‍ വെച്ച് പഠനം നടത്തിയിട്ടും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടും സ്ഥാപനം രക്ഷപ്പെടുന്ന ലക്ഷണം കാണാത്ത അവസ്ഥയിലാണ് ഈയൊരു അവസാനതന്ത്രം പയറ്റുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷ സംഘടനകള്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഇനി തരാന്‍ പണമില്ലെന്നും ഹൈക്കോടതി പറഞ്ഞതുപോലെ പൂട്ടിയാലും കുഴപ്പമില്ലെന്നുമാണ് സി.പി.എമ്മിലെ ചിലരുടെ നിലപാട്.