X

സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ മറികടന്ന് ഷഓമി രണ്ടാമത്

രാജ്യാന്തര സ്മാര്‍ട് ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ചൈനീസ് കമ്പനിയായ ഷഓമി ആപ്പിളിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഫോണ്‍ വില്‍പനയില്‍ ഷഓമി രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്ത് സാംസങ് ആണ്.

മൊത്തം വിപണി വിഹിതത്തില്‍ 19 ശതമാനം സ്മാര്‍ട് ഫോണുകള്‍ വില്‍പന നടത്തിയ സാംസങ് ആണ് മുന്നില്‍. വില്‍പനയില്‍ 17 ശതമാനം വിഹിതവുമായി ഷഓമി ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയതായും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കനാലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ശതമാനം വിപണി വിഹിതവുമായി ആപ്പിള്‍ മൂന്നാമതാണ്. വിവോയും ഒപ്പോയും വില്‍പനയുടെ കാര്യത്തില്‍ മികച്ച അഞ്ച് സ്മാട് ഫോണ്‍ കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ചു.

ഷഓമിയുടെ ഫോണ്‍ വില്‍പന ലാറ്റിനമേരിക്കയില്‍ 300 ശതമാനവും ആഫ്രിക്കയില്‍ 150 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ധിച്ചുവെന്നാണ് കനാലിസ് റിസര്‍ച്ച് മാനേജര്‍ ബെന്‍ സ്റ്റാന്റണ്‍ പറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള പ്രീമിയം ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിച്ചാണ് ഷഓമി മുന്നേറ്റം നടത്തിയത്.

Test User: