X

സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങാന്‍ ആവശ്യപ്പെട്ട് ചൈന; റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറാകാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

എല്ലാ സൈനികരും അവരുടെ മനസും ശക്തിയും യുദ്ധത്തിനായി തയാറാക്കി വെക്കുക. അതീവ ജാഗ്രത കൈവരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്‍ശിക്കവെയാണ് ഷീജിന്‍പിങ്ങിന്റെ പ്രസ്താവന.
ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്‍ശിച്ചു കൊണ്ടാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആരുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതു സംബന്ധിച്ചാണ് ഷീജിന്‍പിങ് പറഞ്ഞതെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ദക്ഷിണ ചൈനാക്കടലില്‍ ചൈനയുമായി കലഹിക്കുന്ന രാജ്യങ്ങള്‍ എന്നിവരെല്ലാവരുമായി ചൈന ഇടഞ്ഞു നില്‍ക്കുകയാണ്.

സേനയുടെ പ്രവര്‍ത്തനവും ബലവും മെച്ചപ്പെടുത്താനാണ് അദ്ദേഹം ഗ്വാങ്‌ഡോങ്ങിലെ സൈനിക താവളം സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാമത്തെ കമാന്‍ഡര്‍തല ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര, തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറാകാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

web desk 1: