X

സ്വിറ്റ്സര്‍ലണ്ടിന് തിരിച്ചടി; ഷാക്കക്കും ഷാകീരിക്കും രണ്ട് മത്സരങ്ങളില്‍ വിലക്കിന് സാധ്യത

മോസ്‌കോ: സെര്‍ബിയക്കെതിരെ നടത്തിയ വിജയാഘോഷത്തിസ് രാഷ്ട്രീയം കലര്‍ന്നത് സ്വിറ്റ്‌സര്‍ലണ്ടിന് തിരിച്ചടിയായി. ഗ്രൂപ്പ് ഇ മത്സരത്തില്‍ ഗോള്‍ നേടിയ സ്വിസ് താരങ്ങളായ ഗ്രാനിത് ഷാക്കയും ജെര്‍ദാന്‍ ഷാകീരിയും കൊസോവന്‍ ചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപം ഉയര്‍ത്തിക്കാണിച്ച് നടത്തിയ ആഘോഷമാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ കളം നിറഞ്ഞ ഇരുവരേയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ സാധ്യത.

സ്വിറ്റ്സര്‍ലണ്ട് താരങ്ങളായ ഗ്രാനിത് ഷാക്കക്കും ജെര്‍ദാന്‍ ഷാകീരിക്കുമെതിരെ സെര്‍ബിയ ഫിഫക്ക് പരാതിയതിനെ തുടര്‍ന്നാണ് നടപടി. ഗ്രൂപ്പ് ഇ മത്സരത്തില്‍ ഗോള്‍ നേടിയ സ്വിസ് താരങ്ങള്‍ ആഘോഷത്തില്‍ കൊസോവന്‍ ചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപം ഉയര്‍ത്തിക്കാണിച്ചതാണ് സെര്‍ബിയയെ പ്രകോപിപ്പിച്ചത്. ഇരുവരേയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടാണ് സെര്‍ബിയ ഫിഫക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്ന് ഫിഫ വ്യക്തമാക്കി.

അതേസമയം ഇരുതാരങ്ങള്‍ക്കുമെതിരെ മാത്രമാകില്ല അന്വേഷണം നടത്തുകയെന്ന് ഫിഫ അറിയിച്ചു. സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെയും സെര്‍ബിയന്‍ ടീമിന്റെ കോച്ചിനെതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ വ്യക്തമാക്കി. മത്സരത്തിനിടയില്‍ കളിക്കാര്‍ക്കിടയില്‍ അലോസരമുണ്ടാക്കുന്ന തരത്തില്‍ ബഹളം വെച്ചതിനും രാഷ്ട്രീയമായ അധിക്ഷേപങ്ങള്‍ സ്വിസ് താരങ്ങള്‍ക്കെതിരെ നടത്തിയതിനുമാണ് സെര്‍ബിയന്‍ കോച്ചിനെതിരെ അന്വേഷണം നടത്താന്‍ കാരണം.

കൊസോവയില്‍ വേരുകളുള്ള മൂന്ന് താരങ്ങള്‍ സ്വിസ് ടീമിലുണ്ട്. മത്സരത്തിന് മുമ്പ് തന്നെ ഇത് വാര്‍ത്തയായിരുന്നു. കൊസോവയുടെ ദേശീയ ചിഹ്നമായ ഇരട്ട തലയുള്ള പരുന്തിന്റെ ചിത്രം ബൂട്ടുകളില്‍ പതിപ്പിച്ചാണ് സ്വിസ് താരമായ ജെര്‍ദാന്‍ ഷാകീരി മെതാനത്തിറങ്ങിയത്. ആദ്യ ബൂട്ടില്‍ സ്വിസ് പതാകയും. സെര്‍ബിയക്കെതിരെ ഗോള്‍ നേടിയതോടെ ഇതൊരു രാഷ്ട്രീയപ്രതികാരമായി ഉയര്‍ത്തിക്കാണിക്കാനായിരുന്നു ഷാകീരി കൊസോവയുടെ ചിഹ്നം ഉയര്‍ത്തിക്കാട്ടി ആഹ്ലാദപ്രകടനം നടത്തിയത്.

chandrika: