X
    Categories: indiaNews

ബോംബ് ഭീഷണി തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്

വിമാനങ്ങള്‍ക്കെതിരെ നിരന്തരം സമൂഹമാധ്യമങ്ങള്‍ വഴി ഉയരുന്ന ബോംബ് ഭീഷണി തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യാനാണ് നീക്കം. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് പുതിയ നടപടി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 100നുമുകളില്‍ വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. യാത്രക്കാരെയും വലിയ രീതിയില്‍ ബാധിച്ചു. നിരന്തരം ഉയരുന്ന ഭീഷണി കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്സ് പ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നതോടെ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്കും കൈമാറി.

 

webdesk17: