തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തല്‍. ശാരീരികവും മാനസികവുമായ പീഡനം ഇവിടെ അരങ്ങേറിയെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിനെതിരെ തൃശൂര്‍ സ്വദേശി ഡോ. ശ്വേത നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. യോഗ കേന്ദ്രത്തില്‍ 40ലധികം പെണ്‍കുട്ടികളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. യോഗ കേന്ദ്രത്തില്‍ 40-ല്‍ അധികം പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമില്ല. ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് യോഗ കേന്ദ്രം നടത്തിപ്പുകാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.