വയനാട് സുല്‍ത്താന്‍ ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ച് തളക്കുകയായിരുന്നു. 150 അംഗസംഘവും രണ്ട് കുങ്കിയാനകളും ദൗത്യത്തില്‍ പങ്കെടുത്തു. കഴിഞ്ഞദിവസം മറ്റൊരു കാട്ടാന ചുറ്റിനിന്നതിനാല്‍ തളയ്ക്കല്‍ പ്രയാസകരമായിരുന്നു. തുടര്‍ന്ന് ഇന്ന ്‌രാവിലെ ഒന്‍പതരയോടെയാണ് തളക്കാനായത്. ജെ.സി.ബി ഉപയോഗിച്ച് വാഹനത്തില്‍ കയറ്റി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടുപോകും. മയക്കുമരുന്നിന്റെ ശേഷി കുറഞ്ഞ ശേഷമാകും ആനയെ കൊണ്ടുപോകുക. പി.എം – 2 എന്ന പേരിട്ട ആനയുടെ പരാക്രമം ഭീതി പടര്‍ത്തിയിരുന്നു. മോഴയും കാട്ടാനയും പിടിയാനയും കൂടെയുണ്ടായിരുന്നതിനാലാണ ്തളയ്ക്കല്‍ വൈകിയത്. വനംവകുപ്പിന്റെ അനാസ്ഥക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഡോ. അരുണ്‍സഖറിയയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടിവെച്ചത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം തീരാന്‍ ഒരു ദിവസമെടുത്തു. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ്, എ.സി.എഫ് ജയിംസ് മാത്യു,ദക്ഷിണ വയനാട് ഡി.എഫ്.ഒ എ. ഷബ്‌ന, സി.സി.എഫ് കെ.സി ദീപ, പാലക്കാട് സി.സി.എഫ് മുഹമ്മദ് ഷബാബ് തുടങ്ങിയവരും ദൗത്യത്തില്‍ പങ്കുചേര്‍ന്നു.
- 2 years ago
webdesk14
Categories:
Video Stories
വയനാട് സുല്‍ത്താന്‍ ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ ഒടുവില്‍ തളച്ചു
Related Post